Follow along with the video below to see how to install our site as a web app on your home screen.
Note: This feature may not be available in some browsers.
എന്റെ പേര് ബിന്ദു. എനിക്ക് സ്വന്തം ആയി ഒരു വീടോ സ്ഥലമോ ഇല്ല. കടബാധ്യത യാൽ വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മക്കളുടെ പഠനം ബുദ്ധിമുട്ടിൽ ആവുന്നു. ഭർത്താവിനു സ്ഥിരമായി ഒരു ജോലി ഇല്ല. എത്രെയും പെട്ടന്ന് ഈ സാമ്പത്തിക ബുദ്ധിമുട്ട് എടുത്തു മാറ്റാണമേ മാതാവേ.
തീർച്ചയായും പ്രാർത്ഥിക്കാം . ആദ്യം നിങ്ങൾ രാവിലെയും വൈകിട്ടും മുറിയിൽ ഇരുന്ന് കുറച്ച് നേരം എല്ലാ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കണം. പിന്നെ അവൻ നിങ്ങൾക്ക് നല്ല വാതിലുകളെ തുറന്നു തരും. ആമേൻ .എന്റെ പേര് നാൻസി. വിവാഹം കഴിഞ്ഞു 20വർഷം ആയി. രണ്ടു ആൺമക്കൾ. ആദ്യം മുതൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ഉത്തരവാദിത്തം ഇല്ലാത്ത ആൾ ആണ് കുടിയും കൂട്ടും. എനിക്ക് കേരളത്തിന് വെളിയിൽ ഒരു ജോലി ഉണ്ടായിരുന്നു. പുള്ളിക്കാരൻ ന് നാട്ടിൽ നല്ല പണി കിട്ടി ഇനി നോക്കിക്കോളാം എന്ന് ഉറപ്പ് പറഞ്ഞു വന്നിട്ടു 4 വർഷം. തട്ടീം മുട്ടീം കഴിഞ്ഞു വന്നതാ ഇപ്പൊ പണിയാൻ പോയിടത്ത് കുടി ആണ് വീട്ടിൽ വരവില്ല ചിലവിനു തരില്ല വാടക വീട്ടിൽ നിന്ന് ഉടമസ്ഥൻ ദയതോന്നി ഇറക്കി വിട്ടിട്ടില്ല. പുള്ളിക്കാരന്റെ അമ്മ മരിച്ചു രണ്ടാനമ്മ ആണ്. ഒരു കല്യാണം നടക്കാത്ത എല്ലാം ചെയ്യുമായിരുന്നു. ഐ. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതൽ എല്ലാ വഴിയും നോക്കി ഞങ്ങളെ പിരിക്കാൻ. അമ്മക്ക് കൂടോത്രം ഉൾപ്പെടെ സകല പരിപാടികളും ഉണ്ട്. പ്രാർത്ഥന കൊണ്ട് മാത്രം ആണ് ആത്‍മഹത്യ ചെയ്യാതെ പിടിച്ചു നിന്നത്. പുള്ളിക്കാരൻ വേണമെന്ന് വെച്ച് പറയുന്നതും ചെയ്യുന്നതും ഒന്നുമല്ല എന്ന് ചിലപ്പോൾ തോന്നുന്നു. പിശാച് ബാധിച്ച പോലെയുള്ള കാര്യങ്ങൾ ആണ്. ജീവിതം വഴിമുട്ടിയ അവസ്ഥ ആണ്. എല്ലാവരും പറഞ്ഞു പോയവർ പോയ വഴി പോട്ടെ എന്ന് പക്ഷെ എനിക്ക് അദ്ദേഹത്തോട് സഹതാപം ആണ്. എങ്ങിനെയും തിരിച്ചു പിടിക്കണം എന്ന് പ്രാർത്ഥന മാത്രം ഉള്ളു. ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കാമോ. ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ശക്തി മാറി മനസിന് തെളിച്ചം ഉണ്ടാകാൻ പ്രാർത്ഥിക്കാമോ പ്ലീസ്