Erotoros
Disciple of Prayer
എൻറെ ഭർത്താവ് സെബാസ്റ്റ്യൻ വിസ ഒന്നര വർഷമായി എക്സ്പയറി ആയിരിക്കുകയാണ്. അദ്ദേഹം ഇപ്പോൾ ദുബായിലാണ്. നിസാർ ഇല്ലാത്തതിനാൽ ജോലിക്ക് പോകാന് പറ്റുന്നില്ല താമസിക്കാൻ റൂമും ചിലവിന് ക്യാഷും ഇല്ലാത്ത അവസ്ഥയാണ്. അവിടുന്ന് ലോൺ എടുത്തത് തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതിനാൽ അദ്ദേഹത്തിന് ട്രാവൽ ബാൻ ആണ്. അതുകൊണ്ട് നാട്ടിൽ തിരിച്ചെത്താനും പറ്റാത്ത അവസ്ഥയാണ്. ഏകദേശം ഒരു വർഷമായി നിസാറിന് ചെയ്തു ലഭിപ്പാനായി പരിശ്രമിക്കുന്നു. പക്ഷേ പലവിധമായ തടസ്സങ്ങളാൽ അത് നീണ്ടു പോവുകയാണ്. ഈ ഒക്ടോബർ 31നകം വിസ റിന്യൂ ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടിലാകും. ചിലപ്പോൾ ജയിൽ പോലും പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. ഞാൻ ഒരു ഭിന്നശേഷിക്കാരിയാണ്. എനിക്കൊരു മകൾ ഉണ്ട്. അദ്ദേഹത്തിൻറെ അമ്മയ്ക്ക് 84 വയസ്സുണ്ട്. അദ്ദേഹം ഇപ്പോൾ നാട്ടിൽ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞു. ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് വിസ renew ചെയ്യുന്നതിലെ തടസ്സം എല്ലാം മാറി വിസ renew ചെയ്തു കിട്ടാൻ പ്രാർത്ഥിക്കണമേ. ഓരോ ദിവസം കഴിയുന്തോറും എൻറെയും ഇച്ചായന്റെയും കുടുംബത്തെയും അവസ്ഥ വളരെയധികം മോശമായി കൊണ്ടിരിക്കുകയാണ്. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. അച്ഛാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ