Oozepold
Disciple of Prayer
എന്റെ പേര് ബിജു. ഞാൻ കോട്ടയം നിവാസി ആണ്.ഞാൻ 2/5/2023 കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു. എന്റെ മുടങ്ങി കിടക്കുന്ന ബിസിനസ് നടന്നു കിട്ടാൻ ആണ് പ്രധാനം ആയ ആവശ്യം ആയി വച്ചത്. ഞാൻ ഇപ്പൊ കർണാടക യിൽ ആണ്. 5 ലക്ഷം രൂപ ക്യാഷ് ആയിട്ടും കൂടാതെ അത്രയും തുക തന്നെ ചിലവായിട്ടും എനിക്ക് ഈ ബിസിനസ്സിൽ മുടക്കു ഉണ്ട്. എന്റെ കൂടെ അടൂർ ഉള്ള ഒരു സുഹൃത്തുക്കളെ ഉണ്ട് അനിൽ എന്നാണ് അദ്ദേഹത്തിന്റെ പേര്.. ഇന്ന് കടം വാങ്ങിച്ച വക്തികളെ പേടിച്ചു എന്റെ ഭാര്യ യും രണ്ട് കുട്ടികളും ഭാര്യ വീട്ടിൽ ആണ്. കൂടാതെ അവർക്കു ഭക്ഷണം കഴിക്കാൻ ഉള്ള ക്യാഷ് പോലും കൊടുക്കാൻ എനിക്ക് കഴിയുനില്ല. ഞങ്ങൾ രണ്ടുപേരും ഇവിടെ കർണാടകയിൽ ഭക്ഷണം കഴിക്കാൻ പോലും ക്യാഷ് ഇല്ലാതെ വിഷമിക്കുന്നു. ബിസിനസ് 90% ഇപ്പൊ ഓക്കേ ആണ്. പക്ഷേ അപ്പ്രതീക്ഷിതമായ തടസ്സങ്ങൾ വന്നു ഞങ്ങൾ വിഷമിക്കുന്നു. നാളെ എല്ലാം ഓക്കേ ആകേണ്ടത് ആയിരുന്നു. അപ്പോൾ അതിൽ ചിലരുടെ പിടിവാശി മൂലം നാളെ ഒന്നും നടക്കില്ല എന്ന സ്റ്റേജ് ആയി. ഞങ്ങൾ രണ്ടുപേരും പ്രാർഥിച്ചു റൂമിൽ ഇരിക്കുകയാണ്. കർത്താവു അല്ലാതെ രക്ഷിക്കാൻ ഇനി ആരും ഇല്ല. എന്റെ മോൻ കോളേജ് ഫീസ് അടക്കാത്തതിനാൽ പഠനം നിലച്ചു നിക്കുന്നു. കണ്ണിരോടെ ആണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. ഞങ്ങക്ക് വേണ്ടി അമ്മമാതാവിനോട് അപേക്ഷിക്കാൻ ദയവു ഉണ്ടാകണം ![Folded hands :pray: 🙏](https://s.prayerrequest.com/data/emoji/1f64f.png)
![Folded hands :pray: 🙏](https://s.prayerrequest.com/data/emoji/1f64f.png)