Amvysk
Disciple of Prayer
യേശുവേ സ്തോത്രം, യേശുവേ സ്തുതി, യേശുവേ നന്ദി. ഹാലേലൂയ. എന്റെ പേര് സെബാസ്റ്റ്യൻ മാത്യു, ആലപ്പുഴ കുട്ടനാട് മുട്ടാർ സ്വദേശിയാണ്. കഴിഞ്ഞ ദിവസം എനിക്ക് അച്ഛന്റെ ഒരു യൂട്യൂബ് ചാനലിലെ അച്ഛന്റെ ഇന്റർവ്യൂ കാണാൻ സാധിച്ചു. അച്ഛന് ദൈവം വീണ്ടും പൂർണ ആരോഗ്യം തന്നു ജീവിതത്തിലേക്ക് കൊണ്ടുവന്നതിനു ദൈവത്തിനു പ്രത്യേകം നന്ദി പറയുന്നു. ഞാൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. 1995 ഒക്ടോബറിൽ എന്റെ വിവാഹം നടന്നു. ഭാര്യക്ക് സൗദിയിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ആയിരുന്നു. വിവാഹം ശേഷം ലീവ് കഴിഞ്ഞു സൗദിയിലേക്ക് പോകുന്നതിന്റെ അന്ന് വൈകിട്ട് ഞങ്ങക്ക് 7 സെന്റ് സ്ഥലം വാങ്ങിക്കാൻ വാക്ക് കൊടുക്കുകയും ഭാര്യയുടെ സ്വർണം വിറ്റ പൈസയും കുറച്ചു പൈസ കടം വാങ്ങിച്ചും 1996 ജൂണിൽ ആദരവും എഴുതിച്ചു. 2001 സെപ്റ്റംബർ 11നു ആ വസ്തുവിൽ ഒരു വീട് വയിക്കുകയും താമസം തുടങ്ങുകയും ചെയ്തു. വസ്തു വാങ്ങിക്കുന്നത് മുതൽ വീട് വെഞ്ചരിപ്പ് വരെ ഒരു തടസവും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. ഞങ്ങൾ ചോദിക്കാതെ തന്നെ ഞങ്ങൾക്ക് പണം തന്നു സഹായിക്കാൻ ആൾക്കാർ മുന്നോട്ടു വന്നിരുന്നു. അന്ന് മുതൽ ഇന്നുവരെ (31/10/2019) ഞങ്ങൾക്ക് യാതൊരു ഉയർച്ചയും ഉണ്ടായിട്ടില്ല. തകർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്ത് തൊഴിൽ ചെയ്താലും നഷ്ടം വന്നു നിർത്തിപോകേണ്ട അവസ്ഥ ഉണ്ടാകുന്നു. ഇന്നത്തെ ദിവസം വരെ 11 ലക്ഷം രൂപ കടം ആയി നിൽക്കുന്നന്നു. ഇപ്പോൾ ഞാൻ ഒരു ഡയറക്റ്റ് സെല്ലിങ് ബിസ്സിനസ്സ് /നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ബിസ്സിനെസ്സ് ചെയ്തുവരുന്നു. ആദ്യമൊക്കെ നല്ല രീതിയിൽ വളർന്നു വന്നിരുന്നു. ഇതിൽ പ്രവർത്തിക്കാൻ വന്നവർ എല്ലാവരും ഇപ്പോൾ പ്രവർത്തിക്കാൻ ഇറങ്ങാ തെ ഇരിക്കുകയാണ്. ഞാൻ താമസിക്കുന്ന സ്ഥലം തന്ന വീട്ടിലെ ഗൃഹനാദ ഒരു mathravathavum കൂടോത്ര വും ചെയ്യുന്ന സ്ത്രീ ആണ്. 4 വർഷം മുൻപ് ഞങ്ങൾക്ക് സംശയം തോന്നിയപ്പോൾ ഒരു bradarine കാണുകയും കൂ ഡോത്രം ചെയ്തു കുഴിചിട്ടിരിക്കുന്ന സാധനങ്ങൾ എടുക്കു കയും ചെയ്തു. വീണ്ടും വീണ്ടും അവർ ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ് പല സ്ഥലത്തു നിന്നും പറയുന്നത്. ഇപ്പോഴും ഞങ്ങൾ പൈശാചിക ബന്ദ നത്തിൽ ആണ്. അവർക്കു ഞങ്ങൾക്കു തന്ന സ്ഥലം തിരിച്ചു വേണം, അതാണ് അവരുടെ ആവശ്യം. ഞങ്ങൾ കടം കയറി വിൽക്കുപോൾ കുറഞ്ഞ വിലക്ക് വാങ്ങിക്കാൻ ആണ്. ആയതിനാൽ അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ പ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. 1) ഞങ്ങളുടെ ഈ വീടും സ്ഥലവും vilkkanulla sahachryam ഉണ്ടാകാൻ. 2) ഞങ്ങളുടെ കടബാധ്യത വീട്ടാൻ ഉള്ള മാർഗം കാണിച്ചുതരുന്നതിന്നു വേണ്ടി. 3) എന്റെ മകൻ ആൽബിൻ നു ഡിസംബറിൽ നടക്കാൻ പോകുന്ന ആർമി റാലിയിൽ തടസം കൂടാതെ ജോലി kittuന്നതിനു പ്രാർthickaan പ്രത്യേകം അപേക്ഷിക്കുന്നു.